csi

തിരുപുറം : പ്ളാന്തോട്ടം വേദമുത്തു മെമ്മോറിയൽ സി.എസ്.ഐ സഭയിൽ ചന്തു മാർക്കോസിന്റെ അദ്ധ്യക്ഷതയിൽ വിനോദ് അലൻ (ലക്ചറർ കണ്ണമൂല സെമിനാരി
സഭാദിനാഘോഷം ഉദ്ഘാടനം ചെയ്തു. 17ന് നടക്കുന്ന വചന
പ്രഘോഷണ പരമ്പരയുടെ ഒന്നാംദിനം കെ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. 17 മുതൽ 19 വരെ നടക്കുന്ന വചന
പ്രഘോഷണത്തിൽ ബ്രദർ ആർ.ഡി. സുന്ദർസിംഗ്, (മിനിസ്ട്രീസ് ഒഫ് ജീസസ് നെയ്യാറ്റിൻകര) പങ്കെടുക്കും. 18, 19 തീയതികളിൽ ജോൺ ഇവാൻസ്, റവ. ബി.വി. ജയകുമാർ എന്നിവർ അദ്ധ്യക്ഷത വഹിക്കും.

19ന് നടക്കുന്ന സഭാദിന സ്തോത്ര ആരാധനയ്ക്ക് ഇവാഞ്ചലീസ് ബൈജു പത്രോസിന്റെ സാന്നിദ്ധ്യത്തിൽ ജോർജ് ഇൗപ്പൻ മുഖ്യകാർമ്മികത്വം വഹിക്കും. സമ്മേളനത്തിൽ ബ്രദർ ആർ.ഡി സുന്ദർസിംഗ് മുഖ്യസന്ദേശം നൽകും. സഭാദിനത്തിൽ അനുമോദനം, ആദരിക്കൽ, സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കും. എസ്. ജേക്കബ് ജയൻ, ക്രിസ്തുദാസ്, പ്രദീപ് കെ. സത്യരാജ് , എസ്. സത്യരാജ് എന്നിവർ ആശംസ പറയും.