ബാലരാമപുരം: ഇന്ത്യയിൽ പൗരത്വ അവകാശത്തിന് മതം പ്രധാന ഘടകം ആകുന്നത് ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളുടെ ലംഘനമാണെന്ന് സി.എം.പി ജില്ലാ സെക്രട്ടറി എം. നിസ്‌താർ
പൗരത്വബില്ലിനെതിരെ ബാലരാമപുരത്ത് നടന്ന സി.എം.പിയുടെ സായാഹ്‌ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സായാഹ്‌ന സംഗമത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജെ. ഹയറുന്നിസ അദ്ധ്യക്ഷത വഹിച്ചു. ആമിന, അൽഫോൺസ, ബി.എസ്.പി നേതാവ് പുതുച്ചൽ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.