ബാലരാമപുരം: വിശുദ്ധ സെബാസ്റ്റ്യാനോസ് ഫെറോന ദൈവാലയത്തിലെ തിരുനാൾ 17 മുതൽ 26 വരെ നടക്കും. 17ന് തിരുനാൾ കൊടിയേറ്റം, 20ന് വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്‌തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, 25ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ചപ്രപ്രദക്ഷിണവും, 26ന് നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും നടക്കും. തുടർന്ന് കൊടിയിറക്കൽ.