കാട്ടാക്കട:പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം നെഹ്റുയുവ കേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ യുവജന വരാചരണത്തിന് തുടക്കമായി.ഭാവന സെക്രട്ടറി ഗംഗന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നാടക അവാർഡ് നാടക ജേതാവ് കുടപ്പനമൂട് സുദർശൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനർവ സുകുമാരൻ,ചെറു പുഷ്പം,നെഹ്റു യുവകേന്ദ്ര വോളണ്ടയർ അരവിന്ദ്,വിപിൻ.വി.എസ്,പ്രഭു.ടി എന്നിവർ സംസാരിച്ചു.വാരാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.