1. ഇംഗ്ളണ്ട്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപവത്‌കരിച്ച സൈനിക സഖ്യം?
ത്രികക്ഷി സൗഹാർദം
2. പ്രതികാരപ്രസ്ഥാനം ഏത് രാജ്യത്തിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്?
ഫ്രാൻസ്
3. ഫ്രാൻസിസ് ഫെർഡിനാന്റിനെ വെടിവച്ചുകൊന്ന സെർബിയൻ രഹസ്യസംഘത്തിലെ അംഗത്തിന്റെ പേര്?
ഗാവ്‌ലോ പ്രിൻസപ്
4. ഒന്നാം ലോക മഹായുദ്ധം നീണ്ടുനിന്ന കാലഘട്ടം?
1914 - 1918
5. പാരിസ് സമാധാന സമ്മേളനം നടന്ന വർഷം?
1919
6. ഒന്നാം ലോക മഹായുദ്ധകാലത്ത് നടന്ന പ്രസിദ്ധമായ വിപ്ളവം?
1917-ലെ റഷ്യൻ വിപ്ളവം
7. 1929-ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ആവിർഭവിച്ചത് ഏത് രാജ്യത്തായിരുന്നു?
അമേരിക്കൻ ഐക്യനാടുകൾ
8. 'ഫാസിസം" എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപംകൊണ്ടിട്ടുള്ളത് ?
ലാറ്റിൻ
9. 'പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ്" എന്നു പറഞ്ഞത്?
മുസോളിനി
10. നാസി പാർട്ടിയുടെ നേതാവ്?
ഹിറ്റ്‌ലർ
11. 'മെയിൻ കാംഫ്" ആരുടെ ആത്മകഥയാണ്?
ഹിറ്റ്‌ലർ
12. ഒന്നാം ലോക മഹായുദ്ധത്തെപ്പറ്റി 'എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം" എന്നു പറഞ്ഞ അമേരിക്കൻ പ്രസിഡന്റ്?
വുഡ്‌റോ വിൽസൺ
13. 'അച്ചുതണ്ടുസഖ്യ"ത്തിനെതിരെ ഇംഗ്ളണ്ട്, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് രൂപവത്കരിച്ച സഖ്യം?
സഖ്യകക്ഷികൾ
14. രണ്ടാം ലോക യുദ്ധത്തിന് തുടക്കം കുറിച്ച ദിനം?
1939 സെപ്തംബർ മൂന്ന്
15. ഏത് രാജ്യത്തെ യുദ്ധത്തിലാണ് ഹിറ്റ്‌ലർ തന്റെ മിന്നൽ യുദ്ധതന്ത്രം ആദ്യമായി ഉപയോഗിച്ചത്?
പോളണ്ട്
16. 1945 ഏപ്രിൽ 28ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് മുസോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത്?
സ്വിറ്റ്‌സലർലൻഡ്
17. അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ചതെന്ന്?
1945 ആഗസ്റ്റ് 9
18. ആണവ ആക്രമണത്തിന്റെ ദുരന്തങ്ങൾ പേറി ജീവിക്കുന്നവർ അറിയപ്പെടുന്ന പേര്?
ഹിബാക്കുഷ്
19. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങൽ സന്ധിയിൽ ഒപ്പുവച്ചതെന്ന്?
1945 സെപ്തംബർ രണ്ട്
20. യുദ്ധകുറ്റകൃത്യങ്ങളുടെ പേരിൽ 1948 ഡിസംബർ 23ന് തൂക്കിലേറ്റപ്പെട്ട ജാപ്പനീസ് പ്രധാനമന്ത്രി?
ഹിദേക്കി ടോജോ.