sammelanam

വെമ്പായം: എ.ഐ.വൈ.എഫ് വെമ്പായം മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ആർ.എസ്. ജയൻ ഉദ്ഘാടനം ചെയ്തു. അനിജിൻ രക്തസാക്ഷി പ്രമേയവും അമൃത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അനുജ എ.ജി സ്വാഗതം രേഖപ്പെടുത്തി. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടിവ് അംഗം എസ്.ആർ. ഉണ്ണികൃഷ്ണൻ, മണ്ഡലം സെക്രട്ടറി ഷമീർ, ജില്ലാ കമ്മിറ്റിയംഗം രതീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം അയിരൂപ്പാറ രാമചന്ദ്രൻ, ബി.എസ്. ഗോപി പിള്ള, രാഹുൽ എം എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി ഭാരവാഹികളായി നിഖിൽ മഹേശ്വൻ (പ്രസിഡന്റ്), സജീവ് (വൈസ്.പ്രസിഡന്റ്), അനിജിൻ കൃഷ്ണൻ (സെക്രട്ടറി), ബൈജു (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.