പരമ്പരാഗതമായി ലഭിച്ച അറിവുകൾ കോർത്തിണക്കിക്കൊണ്ടുള്ള പുരാതനവും ശാസ്ത്രീയവുമായ ചികിത്സാസമ്പ്രദായങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് സിദ്ധവൈദ്യം. അത് പ്രകൃതിയുമായി ശരീരം യോജിച്ചുപോകുവാൻ അവസം നൽകിക്കൊണ്ടുള്ള ആയുഷ് (ആയുർവേദിക്, യോഗ ആൻഡ് നാച്ചുറോപതി യുനാനി, സിദ്ധ, ഹോമിയോപ്പതി) സമ്പ്രദായങ്ങളുടെ പ്രധാന ഘടകവുമാണ്. സിദ്ധം എന്ന വാക്കിനർത്ഥം പ്രമാണം മൂലം സ്ഥാപിക്കപ്പെട്ടത് എന്നാണ്. അതായത് സിദ്ധവൈദ്യത്തിന്റെ പിതാവായ അഗസ്ത്യമുനിയുടെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് സിദ്ധവൈദ്യ ചികിത്സാ സമ്പ്രദായം പ്രവർത്തിക്കുന്നത്. സിദ്ധവൈദ്യത്തിലുള്ള പുരാതന ഗ്രന്ഥങ്ങൾ കൂടുതലും തമിഴ് ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. മർമ്മം, തൊക്കണം (പുറചികിത്സ) പുറമരുത്തവം എന്നീ വ്യത്യസ്ത ചികിത്സാരീതികളിലാണ് ഇതിലുള്ളത്.
അഗസ്ത്യമുനിയെയാണ് സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്നത്.താളിയോലഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സസ്യങ്ങൾ (സസ്യങ്ങളുടെ സത്ത്, എക്സ്ട്രാറ്റ്സ്) ജീവജാലങ്ങൾ, ധാതുക്കൾ എന്നിവയെ അടിസ്ഥാനമാക്കി ലേഹ്യങ്ങൾ, എണ്ണകൾ, ചൂർണങ്ങൾ തുടങ്ങി 32 വിധത്തിലുള്ള സിദ്ധ ഔഷധങ്ങൾ നിർമ്മിക്കുന്നത്. പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത ഔഷധ സേവയോടൊപ്പം പഥ്യാഹാരവും നിർദ്ദേശിക്കാറുണ്ട്.
രോഗപ്രതിരോധത്തിനും ആരോഗ്യവർദ്ധനവിനും ചിട്ടപ്പെടുത്തിയ സിദ്ധവൈദ്യവും ഔഷധങ്ങളും ആധുനിക ജീവിതത്തിൽ മനുഷ്യന്റെ ആയുസിനും രോഗചികിത്സയ്ക്കും ഉത്തമമാണ്.