വെള്ളനാട്:വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അവിട്ട ഉത്സവവും 16 മുതൽ 26 വരെ നടക്കും.16ന് വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം കെ.എസ്.ശബരീനാഥൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും.18ന് വൈകിട്ട് 5ന് വിദ്യാരാജ ഗോപാല മന്ത്രാർചന.20ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്. 22ന് വൈകിട്ട് 5.30ന് ഐശ്വര്യപൂജ, 7.30ന് ഭജന. 23ന് രാവിലെ 10.30ന് അവഭ്യഥസ്നാന ഘോഷയാത്ര,രാത്രി 7.30ന് ഭജനാമ്യതം,8ന് നാടകം. 24ന് രാത്രി 7.15ന് ഭജന,8.30ന് നൃത്ത വിസ്മയം. 26ന് വൈകിട്ട് 6.15ന് ഉരുൾ, 7.30ന് ഭജന, 8ന് താലപ്പൊലി, 8.30ന് ഓട്ടൻതുള്ളൽ,26ന് രാവിലെ 11ന് നാഗർക്ക് നൂറുംപാലും,വൈകിട്ട് 3.30ന് ഉറിയടി,8.30ന് ഭജന,9ന് അത്താഴപൂജ.