നെയ്യാറ്റിൻകര: സി.എസ്.ഐ സഭയുടെ മോഡറേറ്റർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കേരള
മഹായിടവക ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിന്റെ പുതിയ സ്ഥാനലപ്തി സി.എസ്.ഐ കുളത്തൂർ സഭ വിജയാഘോഷമാക്കി.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണ്ണാടക, തെലുങ്കാന, സംസ്ഥാനങ്ങളിൽ നിന്നും ശ്രീലങ്കയിൽ നിന്നുമായി മൊത്തം 24 മഹായിടവകകളിലെ പ്രതിനിധികളാണ് തിരുച്ചിറപ്പള്ളി ബിഷപ്പ് ഹീബർ കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട് എത്തിയ തങ്ങളുടെ ചർച്ച് വികാരിക്ക് കുളത്തൂർ സഭ സ്വീകരണം നൽകി.