kkk

നെയ്യാറ്റിൻകര :എ.ഐ.വൈ.എഫ് നെയ്യാറ്റിൻകര മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം പൂഴിക്കുന്നിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് നെയ്യാറ്റിൻകര ജില്ലാ കമ്മിറ്റിയംഗം എസ്.എസ് ഷെറിൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻനായർ,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അരുൺ.കെ.എസ്, പ്രസിഡന്റ് എ.എസ് ആനന്ദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.ലോക്കൽ സെക്രട്ടറി ആറ്റുപുറം സജി സ്വാഗതവും സബീഷ് സനൽ നന്ദിയും പറഞ്ഞു.ഭാരവാഹികളായി അഡ്വ.വിശാഖ് വിശ്വനാഥൻ (പ്രസിഡന്റ് ),എസ്.സീമ,ശരത് (വൈസ് പ്രസിഡന്റുമാർ),എൽ.ടി പ്രശാന്ത്(സെക്രട്ടറി),രതീഷ്,ജിജി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.