കടയ്ക്കാവൂർ: കടയ്ക്കാവൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിനായി ആർ.എസ്. ഗാന്ധി, ഡോ. ജയപ്രകാശ് എന്നിവർ രക്ഷാധികാരികളായി 151 പേരടങ്ങുന്ന കമ്മിറ്റി രൂപികരിച്ചു. ക്ഷേത്രാങ്കണത്തിൽ കൂടിയ യോഗത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ജയചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു കടയ്ക്കാവൂർ ഉത്സവ നടത്തിപ്പിനെ കുറിച്ചു സംസാരിച്ചു. കാവടി ഘോഷയാത്രകൾ ഒരു ദിവസം നടത്താനും കാവടി എടുക്കുന്നവർ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണെന്ന് യോഗം തിരുമാനിച്ചു.