ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരാവകാശ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും 15ന് വൈകിട്ട് 4ന് നടക്കും. പൂവമ്പാറ മുതൽ ആലംകോട് വരെ പൗരാവകാശ സംരക്ഷണ റാലി നടക്കും. തുടർന്ന് നടക്കുന്ന ബഹുജന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. എം. നാസിമുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ബി. സത്യൻ എം.എൽ.എ, വി.ടി .ബൽറാം എം.എൽ.എ, കെ.എസ്. ശബരിനാഥൻ എം.എൽ.എ, അഡ്വ. വി. ജോയ് എം.എൽ.എ എന്നിവർ സംസാരിക്കും.