ആറ്റിങ്ങൽ: പുറമ്പോക്ക് വസ്‌തു കൈയേറി നിർമ്മിച്ച കട നഗരസഭ പൊളിച്ചുമാറ്രി. ദേശീയപാതയിൽ എൽ.എം.എസ് ജംഗ്ഷന് സമീപമാണ് സ്വകാര്യ വ്യക്തി ഭൂമി കൈയേറിയത്. നോട്ടീസ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ച് മാറ്റാത്തതിനെ തുടർന്നാണ് നഗരസഭ ഇടപെട്ടത്. ചെയർമാൻ എം. പ്രദീപിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്നാണ് കൈയേറ്റം പൊളിച്ചത്. മൂന്നുമുക്ക് - പൂവൻപാറ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇരുഭാഗത്തുമുള്ള പുറമ്പോക്ക് ഭൂമി നേരത്തെ ഒഴിപ്പിച്ചിരുന്നു. ഫെബ്രുവരി 5ന് പദ്ധതിയുടെ നിർമ്മാണം തുടങ്ങുമെന്ന് ചെയർമാൻ പറഞ്ഞു.