വെഞ്ഞാറമൂട്: കിണറ്റിൽ അകപ്പെട്ട പശുക്കിടാവിനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പുളിമാത്ത് പഞ്ചായത്തിലെ മേലെ ആറാംതാനത്ത് പ്രശാന്തിനിയുടെ കിണറ്റിലാണ് പുല്ല് മേയുന്നതിനിടെ പശുക്കിടാവ് വീണത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. 30 അടി താഴ്ചയും ആറടിയോളം വെള്ളവും ഉണ്ടായിരുന്ന ഉപയോഗ ശൂന്യവുമായ കിണറ്റിൽ നിന്ന് ഏറെ പരിശ്രമത്തിനൊടുവിലാണ് പശുക്കിടാവിനെ രക്ഷപ്പെടുത്തിയത്.വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന അസി. സ്‌റ്റേഷൻ ഓഫീസർ നസീർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജീഷ് കുമാർ, അനിൽരാജ്, അരുൺ മോഹൻ , സന്തോഷ് കുമാർ, റെജി കുമാർ, ശരത്ത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.