renju

വെഞ്ഞാറമൂട്:മോട്ടോർ ബൈക്ക് തെന്നി വീണ് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. മൈലമൂട് ഗാഡ് സ്റ്റേഷൻ ബ്ലോക്ക് നമ്പർ 425 ൽ രഞ്ജു (30) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന ഇടിഞ്ഞാർ സ്വദേശി ശശി (28)ക്കാണ് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 9 ന് ഇടിഞ്ഞാർ കോളച്ചൽ വച്ചായിരുന്നു അപകടം.. റോഡിലേക്കു തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ രഞ്ജു മരിച്ചു.