ബാലരാമപുരം: റസ്സൽപുരം –ശാന്തിപുരം റോഡിൽ വീടുകൾക്കുമുന്നിലുണ്ടാകുന്ന വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ . തുടർപ്രവർത്തനങ്ങളുടെ ഭാഗമായി താത്കാലികമായി പ്രശ്നം പരിഹരിക്കാൻ പൊതുമരാമത്ത് നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ജസ്റ്റിസ് ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു. റോഡിലെ അറ്റകുറ്റപ്പണികൾക്കുശേഷം വെള്ളക്കെട്ട് ഉണ്ടാകുന്നെന്ന ആരോപണം വകുപ്പ് പരിശോധിക്കണമെന്ന് കമ്മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർക്ക് നിർദ്ദേശം നൽകി. റസ്സൽപുരം പുതുവൽ ബംഗ്ലാവിൽ ബൈജു നൽകിയ പരാതിയിലാണ് നടപടി. തന്റെ വീടിനുമുന്നിലുണ്ടാകുന്ന വെള്ളക്കെട്ടുമൂലം സഞ്ചാരം തടസപ്പെടുന്നുവെന്ന് ബൈജു പരാതിപ്പെടുന്നു . നീർച്ചാലുകളിൽ ഒഴുക്ക് തടസപ്പെട്ടാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.