ആറ്റിങ്ങൽ:എൻ.എസ്.എസ് ചിറയിൻകീഴ് താലൂക്ക് യൂണിയനിൽപ്പെട്ട കരയോഗങ്ങളിലേയും വനിതാ സമാജങ്ങളിലേയും സ്വയം സഹായ സംഘങ്ങളിലെയും മന്നം ബാലസമാജങ്ങളിലെയും പ്രവർത്തകരെ പങ്കെടുപ്പിച്ച് താലൂക്ക് തലത്തിൽ നടന്ന പ്രവർത്തക സമ്മേളനവും പ്രതിഭാ സംഗമവും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് ജി.ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു.രജിസ്ട്രാർ പി.എൻ.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കു മാർ,വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.