കല്ലമ്പലം: മലയാള വേദിയുടെ 177-ാമത് പ്രതിമാസ ചർച്ചയുടെ ഭാഗമായി കടമ്പാട്ടുകോണം വായനശാലയിൽ ' കഥാപ്രസംഗ കഥകളിലെ നായിക - നായകന്മാർ ' എന്ന വിഷയത്തിൽ ചർച്ച നടന്നു. കാഥികൻ പുളിമാത്ത് ശ്രീകുമാർ വിഷയാവതരണം നടത്തി. ഡോ. അശോക്‌ അദ്ധ്യക്ഷനായിരുന്നു. കഥാപ്രസംഗ കലാകാരൻ കിളിമാനൂർ സലിംകുമാർ, ഓരനെല്ലൂർ ബാബു, പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ, രാമചന്ദ്രൻ കരവാരം, ഡി. പ്രിയദർശൻ, യു.എൻ. ശ്രീകണ്ഠൻ, വിജയൻ ചന്ദനമാല, അപർണ രാജ് തുടങ്ങിയവർ പങ്കെടുത്തു. മലയാളവേദി സെക്രട്ടറിയും കവിയുമായ ഓരനെല്ലൂർ ബാബു കാഥികൻ പുളിമാത്ത് ശ്രീകുമാറിനെ ആദരിച്ചു.