കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. എം.ബി.ബി.എസും,​ ട്രാവൻകൂർ, കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസട്രേഷനും ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 16ന് രാവിലെ 11 ന് ബ്ലോക്ക് ഓഫീസിൽ എത്തണം. കിളിമാനൂർ ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് മുൻഗണന.