ആറ്റിങ്ങൽ:ആലംകോട് വ‍ഞ്ചിയൂർ ശ്രീ പെരുമ്പള്ളി കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 16 മുതൽ 20 വരെ നടക്കും.16ന് രാവിലെ 6.15 ന് ഗണപതി ഹോമം,​തുടർന്ന് നാഗരു പൂജയും ചെണ്ടമേളവും 9.30 ന് കൊടിയേറ്റ്,11ന് കാപ്പുകെട്ടി തോറ്റം പാട്ട് ആരംഭം,17ന് പതിവ് ഉത്സവ ചടങ്ങുകൾ,18ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,​ രാത്രി 7ന് മാലപ്പുറം പാട്ട്,19ന് ഉച്ചയ്ക്ക് 12ന് അന്നദാനം,​വൈകിട്ട് 5 ന് ചെണ്ടമേളം,​ 5.30ന് സമൂഹ പൊങ്കാല,​5.30ന് വിൽപ്പാട്ട്,രാത്രി 9ന് മേജർസെറ്റ് കഥകളി,20ന് വൈകിട്ട് 5ന് ചെണ്ടമേളം,6ന് താലപ്പൊലി- വിളക്ക് ഘോഷയാത്ര,രാത്രി 8ന് വെടിക്കെട്ട്,​ 9.30 ന് കോമഡി ഷോ.