ആറ്റിങ്ങൽ:ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ആട്ടോ ഇലക്ട്രീഷ്യൻ,മൊബൈൽ ഫോൺ ടെക്‌നോളജി,ഡി.സി.എ,ഇലക്ട്രിക്കൽ,ലൈസൻസ് യോഗ്യതയുള്ള വയർമാൻ എന്നീ കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്.യോഗ്യത പത്താംക്ലാസ്, ഇന്ന് വൈകിട്ടിനകം ഓഫീസിൽ ബന്ധപ്പെട്ടാൽ അഡ്മിഷൻ നേടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 9495441971, 9895039453.