kerala-governor

സംസ്ഥാന ഭരണത്തലവനെ തെരുവിൽ തടയും എന്നൊക്കെ ഛോട്ടാ നേതാക്കൾക്ക് വീമ്പിളക്കാം. അക്കൂട്ടർക്ക് ഉറക്കം വന്നില്ലെങ്കിൽ ഉറക്കം നടിക്കാം. എന്നാൽ ഭരണഘടനയെ മാനിച്ച് സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധി സഭകളിലെത്തിയവർ അങ്ങനെ പറയുന്നത് ശരിയല്ല. ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിനും വരുംതലമുറയ്‌ക്കും നൽകുന്നതെന്ന കാര്യവും മറക്കരുത്. ഭീഷണിയുടെ ഭാഷയിൽ സംസാരിക്കുന്നവർ ഭരണഘടന എന്തെന്നും അത് ഓരോരുത്തർക്കും നൽകുന്ന പദവികൾ എന്തെന്നും മനസിലാക്കണം.

ജനപ്രതിനിധികൾക്ക് സാധാരണക്കാർ നൽകുന്ന മാന്യതയും ആദരവും ഇത്തരം പ്രവൃത്തികളിലൂടെ സ്വയം നഷ്ടപ്പെടുത്തരുത്.

എൻ. ഗോപിനാഥൻ

വടശേരിക്കോണം.