തിരുവനന്തപുരം: പരമ്പരാഗത ചികിത്സാരംഗത്തെ മികവിനെ പ്രയോജനപ്പെടുത്തുന്നതിന് സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതായി വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. ദേശിയ സിദ്ധ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ ഡോ. നവജ്യോത് ഖോസ, ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. കെ. ജമുന, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ജോളിക്കുട്ടി ഈപ്പൻ, ഗവ. ഹോമിയോ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ രാജ് എന്നിവർ സംസാരിച്ചു. സിദ്ധ ദിന പ്രഭാഷണ പരമ്പരയ്‌ക്ക് ചെന്നൈ സെന്റർ ഫോർ ട്രെഡീഷണൽ മെഡിസിൻ ആൻഡ് റിസർച്ച് സെക്രട്ടറി ഡോ.ടി. തിരുനാരായണൻ, സെൻട്രൽ കൌൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ മുൻ വൈസ് പ്രസിഡന്റ് ഡോ. സ്റ്റാൻലി ജോൺസ് എന്നിവർ നേതൃത്വം നൽകി.