വർക്കല: ജനാർദ്ദനസ്വാമി ക്ഷേത്രത്തോട് ചേർന്നുള്ള ദേവസ്വം ഭൂമിയുടെ റീസർവേ നടപടികൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകിയതായി വി. ജോയി എം.എൽ.എ അറിയിച്ചു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം അവിടെ റീസർവേ നടത്തിയിട്ടില്ല. റവന്യൂ രേഖകളിൽ സർക്കാർ ഭൂമിയെന്ന് കണ്ടതിനാലാണ് നഗരസഭ 60 സെന്റ് ലൈഫ് മിഷന് കൈമാറണമെന്ന് സർക്കാരിന് അപേക്ഷ നൽകിയത്. ഇതിന്റെ പരിശോധനയാണ് നടന്നത്. ദേവസ്വം ഭൂമിയുടെ അവകാശം സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടായി. ലൈഫ് മിഷനോട് നടപടികൾ നിറുത്തിവയ്‌ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിച്ച് മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളുവെന്നും എം.എൽ.എ പറഞ്ഞു.