വർക്കല: തോന്നയ്ക്കൽ മുളയ്ക്കോട് ശ്രീ ധർമ്മ ശാസ്ത്രാ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 15 മുതൽ 19 വരെ നടക്കും. പതിവ് പൂജകൾക്ക പുറമേ 15ന് രാവിലെ 7ന് മകരപൊങ്കാല, 9ന് പ്രഭാത ഭക്ഷണം, 9.30ന് ഗാനമേള, 11.45ന് പൊങ്കാല നിവേദ്യം, വൈകിട്ട് 5.15ന് ശനിദോഷ നിവാരണ പൂജ, 6.45ന് ഭജന, 7.30ന് വിൽപ്പാട്ട്. 16ന് രാവിലെ 9ന് കലശപൂജയും അഭിഷേകവും, 7.30ന് നാടകം. 17ന് രാവിലെ 9ന് നാഗരാജ പൂജ, വൈകിട്ട് 6.45ന് നാടകം, 7.30ന് നൃത്ത സായാഹ്നം. 18ന് രാത്രി 7.30ന് നാടകം, 19ന് രാവിലെ 9ന് ധർമ്മശാസ്ത്രാവിന് നവകലശ പൂജ, ഉച്ചയ്ക്ക് 11ന് സമൂഹ സദ്യ. വൈകിട്ട് 5ന് താലപ്പൊലി- കുലവാഴച്ചിറപ്പ് ഘോഷയാത്ര. 7ന് പുഷ്പാലങ്കാരവും പുഷ്പാഭിഷേകവും, രാത്രി 8ന് താരമാമാങ്കം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് അന്നദാനം.