vld-1-

വെള്ളറട: ബി.ഡി.ജെ.എസ് പാറശാല നിയോജക മണ്ഡലം കമ്മിറ്റി യോഗം വെള്ളറട എസ്.എൻ.ഡി.പി ഹാളിൽ മണ്ഡലം പ്രസിഡന്റ് ബ്രജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറി ആലച്ചൽക്കോണം ആർ. ഷാജി ഉദ്ഘാടനം ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് ശാന്തകുമാരിക്ക് യോഗത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് തിരഞ്ഞടുപ്പിനുള്ള തയ്യാറെടുപ്പ് തീരുമാനിക്കാൻ ഒാരോ പഞ്ചായത്ത് കൗൺസിൽ അംഗങ്ങൾക്കും യോഗം ചുമതല നൽകി. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ പാറശാല ശ്രീകണ്ഠൻ, കുഴിയാർ രവി, ഉഷ ശിശുപാലൻ, മണ്ഡലം കൗൺസിൽ അംഗങ്ങളായ ദിവാകരൻ, അനിൽ കുമാർ, പ്ളാം പഴിഞ്ഞി കൃഷ്ണൻ, കരുണാകരൻ, ചെങ്കൽ ജയൻ, നുള്ളിയോട് സുശീലൻ, വാഴിച്ചൽ ശശികല, പെരുങ്കടവിള ഗീത, തേരണി സന്തോഷ്, മൈലക്കര ദീപു തുടങ്ങിയവർ സംസാരിച്ചു.