മുടപുരം:സംസ്ഥാന യുവജന ക്ഷേമ ബോർഡ്,പെരുങ്ങുഴി യുവ ക്ലബ്,ആറ്റിങ്ങൽ അഹല്യ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി പെരുങ്ങുഴിയിലെ അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യുവജന ദിനാചരണവും സൗജന്യ നേത്ര ചികിത്സ ക്യാമ്പും നടത്തി.ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്തു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബി.സുധർമ്മ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.കൃഷ്ണകുമാർ,യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ആർ.എസ്.ചന്ദ്രികാദേവി,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.ഓമന,സി.സുര,യുവക്ലബ് പ്രസിഡന്റ് എ.അനീഷ് എന്നനിവർ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേറ്റർ എസ്.രഞ്ജിത്ത് സ്വാഗതവും യുവ ക്ലബ് ട്രഷറർ സുമ എസ്.ആർ.നന്ദിയും പറഞ്ഞു.