മുടപുരം:മുടപുരം എസ്.എൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ കമ്പ്യൂട്ടർ പഠനകേന്ദ്രം 16ന് രാവിലെ 11ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ശ്രീലത,കിളിമാനൂർ ഭൂപണയ ബാങ്ക് വൈസ് പ്രസിഡന്റ് മനോജ്.ബി.ഇടമന,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ,റൂട്രോണിക്‌സ് ചെയർപേഴ്‌സൺ എൻ.സുഭദ്ര,റൂട്രോണിക്‌സ് മാനേജിംഗ് ഡയറക്ടർ പത്മകുമാർ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ബാബു,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.അൻവർഷ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിജയകുമാർ,റൂട്രോണിക്‌സ് കിഴുവിലം പ്രസിഡന്റ് എം.ബി.സതി എന്നിവർ സംസാരിക്കും.