വിതുര: എസ്.എൻ.ഡി.പി യോഗം വിതുര ശാഖയുടെ വിശേഷാൽ പൊതുയോഗവും തിരഞ്ഞെടുപ്പും വിതുര എസ്.എൻ.ഡി.പി ശാഖാമന്ദിരത്തിൽ നടന്നു. ശാഖാ വൈസ് പ്രസിഡന്റ് ടി.ആർ. പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. സുദർശനൻ സ്വാഗതം പറഞ്ഞു. ആര്യനാട് യൂണിയൻ വൈസ് പ്രസിഡന്റ് മീനാങ്കൽ എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ. സുകുമാരൻ, ശാഖാകമ്മിറ്റി അംഗങ്ങളായ വി. രമേശൻ, സുരേന്ദ്രൻ, അനിൽകുമാർ, ബിനു, ഷാജിലാൽ, വിജയൻ യൂണിയൻ കമ്മിറ്റി അംഗം ദ്വിജേന്ദ്രലാൽബാബു, വനിതാസംഘം പ്രസിഡന്റ് കെ. ഷീല, വൈസ് പ്രസിഡന്റ് വി. ബിന്ദു, സെക്രട്ടറി ജയശ്രീ, യൂണിയൻകമ്മിറ്റിഅംഗം സുജാത എന്നിവർ പങ്കെടുത്തു. സി. കാർത്തികേയനെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. യൂണിയൻകമ്മിറ്റിഅംഗമായി രമേശ്ബാബുവിനെയും ഭരണസമിതിഅംഗങ്ങളായി ടി.ആർ. ബാബുരാജിനേയും, സജീവിനേയും തിരഞ്ഞെടുത്തു. യൂണിയൻ കമ്മിറ്റി അംഗം രമേശൻ നന്ദി പറഞ്ഞു.