വിതുര: പൊന്മുടി സീതാതീർത്ഥക്ഷേത്രത്തിലെ മകരപ്പൊങ്കൽ ഉത്സവം ഇന്നും നാളെയും നടക്കും. മുഖ്യപൂജാരി കെ. മല്ലൻകാണി, ക്ഷേത്രപൂജാരിമാരായ കെ. മുരളീധരൻ കാണി, മൊട്ടമൂട് കെ. രാമൻകാണി എന്നിവർ നേതൃത്വം നൽകും. ഇന്ന് വൈകിട്ട് ആറിന് ക്ഷേത്രചടങ്ങുകൾ, രാത്രി എട്ടിന് ചാറ്റുപാട്ട്. നാളെ രാവിലെ 7.30ന് പൊൻമുടി ശിവലിംഗമലയിൽ ശിവപൂജ, എട്ടിന് സീതാതീർത്ഥത്തിൽ പ്രഭാതപൂജ, തുടർന്ന് നിർമ്മാല്യദർശനം, ഗണപതിപൂജ എന്നിവ നടക്കും. 8.30ന് ദീപാരാധന, 10ന് താലപ്പൊലി, 10.15ന് സമൂഹപൊങ്കാല, 11ന് പടുക്കനിവേദ്യപൂജ,12.30ന് പൊങ്കാലനിവേദ്യപൂജ, ഉച്ചക്ക് ഒന്നിന് അന്നദാനം. ക്ഷേത്രട്രസ്റ്റ് കമ്മിറ്റിയും ആദിവാസി മഹാസഭയും ചേർന്നാണ് ഉത്സവം നടത്തുന്നത്.