വർക്കല: ഹരിഹരപുരം ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാൾ ആഘോഷം 26ന് ആരംഭിക്കും. വൈകിട്ട് 5ന് കൊടിയേറ്റ്, 5.30ന് ഫാ. ജോസഫ്പെരേരയുടെ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലി. തുടർന്ന് വചനസന്ദേശം ഫാ. ജെറോംനെറ്റോ. 27ന് വൈകിട്ട് 5.30ന് ഫാ. സ്റ്റാൻസിലാവൂസിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന് ഫാ. സന്തോഷ് കുമാർ നയിക്കുന്ന ധ്യാനം. 28ന് വൈകിട്ട് 5.30ന് ഫാ. ജോസ് വർഗീസിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി തുടർന്ന് ധ്യാനം. 29ന് വൈകിട്ട് 5.30ന് ഫാ. ജെസീന്റെ കാർമ്മികത്വത്തിൽ ദിവ്യബലി, 30ന് 5.30ന് ഫാ. എഡിസന്റെ കാർമ്മികത്വത്തിൽ ദിവ്യബലി, വചനസന്ദേശം ഫാ. ക്രിസ്റ്റിൻ റൊസാരിയോ, 8ന് ബൈബിൾ നാടകം ഗലീലിയൻ. 31ന് വൈകിട്ട് 5.30ന് ഫാ. സുധീഷിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി, വചനസന്ദേശം ഫാ. സുരേഷ്. ഫെബ്രുവരി 1ന് രാവിലെ 7ന് ദിവ്യബലി, വൈകിട്ട് 4.30ന് ജപമാല, 5ന് നൊവേന, 5.15ന് ഫാ. ബോസ്കോയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷപരമായ സന്ധ്യാവന്ദന പ്രാർത്ഥനയും ദിവ്യകാരുണ്യ ആശീർവാദവും. വചനസന്ദേശം ഫാ. ദീപക് ആന്റോ തുടർന്ന് തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ചപ്രപ്രദക്ഷിണം. ഫെബ്രുവരി 2ന് രാവിലെ 10.30ന് ഫാ. ആന്റണിയുടെ നേതൃത്വത്തിൽ തിരുനാൾ സമൂഹദിവ്യബലി, വചനസന്ദേശം ഫാ. ബിനു തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 8ന് സ്നേഹവിരുന്ന്, തുടർന്ന് നാടകം ഭൂമിയിലാണ് സ്വർഗം.