psc
പി.എസ്.സി

വകുപ്പ്തല പരീക്ഷ

ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പേഴ്സിനുവേണ്ടി നടത്തുന്ന വകുപ്പ്തല പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അവസാന തീയതി ഫെബ്രുവരി 12.


 പ്രമാണ പരിശോധന

വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 163/2018 പ്രകാരം വിജ്ഞാപനം ചെയ്ത ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) (എൻ.സി.എ. പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ആവശ്യമായ പ്രമാണങ്ങൾ ഹാജരാക്കാത്തവർക്ക് 17 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546446).


 അർഹതാ നിർണയ പട്ടിക

കേരള സംസ്ഥാന വിണിജ്യനികുതി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് എന്നിവരിൽ നിന്നും തസ്തികമാറ്റം മുഖേന കൊമേഴ്സ്യൽ ടാക്സ് ഇൻസ്‌പെക്ടർ ആകുന്നതിനുളള അർഹതാനിർണയ പട്ടിക (കാറ്റഗറി നമ്പർ 500/2017) വെബ്‌സൈറ്റിൽ.