vld-2-

വെള്ളറട: മീതിമല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം കിളിയൂർ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസ് ഏരിയാ സെക്രട്ടറി ഡോ. ബിജു ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാകമ്മിറ്റി അംഗം ജെ. ഗീത അദ്ധ്യക്ഷത വഹിച്ചു. വെള്ളറട ആക്‌ഷൻ കൗൺസിൽ നേതാവ് റസിലയ്യൻ, യുവ കവിമാരായ സനൽ ഡാലുമുഖം, അഖിലൻ ചെറുകോട്, അജയ് ദേവപുരം, നോവലിസ്റ്റ് പുഷ്‌പരാജ്, റജി റോയൽസ്, കിളിയൂർ ബിജു, അജയൻ തുടങ്ങിയവർ സംസാരിച്ചു.