നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ ചേല വാർഡിൽ ശശിധരൻ-ജലജ മെമ്മോറിയൽ അംഗണവാടിയുടെ പ്രവർത്തനോദ്‌ഘാടനം അഡ്വ.അടൂർപ്രകാശ് എം.പി നിർവഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ മൂഴി സുനിൽ സ്വാഗതം പറഞ്ഞു. ഡി.കെ മുരളി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ, വൈസ് പ്രസിഡന്റ് ഷീല, ആനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്നഡിംഗ് കമ്മിറ്റി അംഗങ്ങളായ വിജയരാജ്, അക്ബർഷാൻ, ഷീബാബീവി, ബ്ലോക്ക് മെമ്പർ കെ.ആർ. ശ്രീജ, മെമ്പർമാരായ ഷീലകുമാരി, സിന്ധു, കല, വേങ്കവിള സജി, പുത്തൻപാലം ഷഹീദ്, ചിത്രലേഖ, ദിവ്യ. ആർ.എസ്, ടി.കെ. മിനി, കെ. ശേഖരൻ, ഷൈജു, വഞ്ചുവം ഷറഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കല, പഞ്ചായത്ത് സെക്രട്ടറി കെ.വി. സുരേഷ് എന്നിവർ പങ്കെടുത്തു.