നെടുമങ്ങാട്: ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ഏകദിന ശില്പശാല ' പാസ്‌വേഡ് ' സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.കെ. ശരത്ചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ എ. മിനി, കൗൺസിലർ ടി. അർജുനൻ, പി.ടി.എ പ്രസിഡന്റ് പേരയം ജയകുമാർ, ജില്ലാ കോ - ഓർഡിനേറ്റർ പ്രൊഫ. അബ്ദുൽ അയൂബ്, എസ്.എം.സി ചെയർമാൻ എ. മോഹൻദാസ്, ക്യാമ്പ് കോ - ഓർഡിനേറ്റർ എസ്. സജയകുമാർ തുടങ്ങിയവർ സംസാരിച്ചു.