വെള്ളറട: കേരള മുസ്ലിം യുവജന ഫെഡറേഷൻ പനച്ചമൂട് യൂണിറ്റ് കമ്മിറ്റി യോഗം ഇമാം ഫിറോസ് ഖാൻ ബാഖവി ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഇലവൻ പാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. അമാനുള്ള മിഫ്‌താഹി, ഷിജു തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി നൗഷാദ് ( പ്രസിഡന്റ് ) എസ്. ഷബീർ (ജനറൽ സെക്രട്ടറി ) ഷാനവാസ് (ട്രഷറർ) സുബൈർ, താജുദ്ദീൻ, അൽഷാദ് (വൈസ് പ്രസിഡന്റുമാർ ) എന്നിവരെ തിരഞ്ഞെടുത്തു.