kpp
കെ.പി.പി നമ്പ്യാർ അവാർഡ് ജേതാക്കൾ ഇൻസ്റ്രിറ്ര്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്ട്രോണിക് എൻജിനിയേഴ്സ് സമ്മേളന വേദിയിൽ

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജിനീയേഴ്സ് (ഐ.ഇ.ഇ.ഇ) കേരള ഏർപ്പെടുത്തിയ എൻജിനിയിറിംഗ് രംഗത്തെ സമഗ്ര സംഭാവനയ്കുള്ള കെ.പി.പി.നമ്പ്യാർ വാർഷിക അവാർഡിന് വി.എസ്.എസ്.സി മുൻ ഡയറക്ടർ ഡോ.കെ.ശിവനും മികച്ച വനിതാ എൻജിനിയർ അവാർഡിന് എ.പി.ജെ അബ്ദുൾ കലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം. എസ് രാജശ്രീയും ഫ്രണ്ട് ഓഫ് ഐ.ഇ.ഇ.ഇ ഫോർ അക്കാഡമിയ അവാർഡിന് ടി.കെ.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഷഹൽ ഹസൻ മുസലിയാറും അർഹരായി.

കോവളം ഉദയസമുദ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ

ഡോ.ശിവനെ പ്രതിനിധീകരിച്ച് വി.എസ്.എസ്.സി ഡയറക്ടർ ഡോ.എസ്.സോമനാഥ് അവാർഡ് ഏറ്റുവാങ്ങി.

ചന്ദ്രയാൻ അടക്കമുള്ള വി.എസ്.എസ് സിയുടെ

ഭാവി പരിപാടികളെക്കുറിച്ച് ഡോ.എസ് സോമനാഥ് സംസാരിച്ചു.

ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായം വികസിപ്പിക്കുന്നതിലും സംസ്ഥാനത്ത് നിരവധി ഇലക്ട്രോണിക്സ് യൂണിറ്റുകൾ ആരംഭിക്കുന്നതിലും നമ്പ്യാർ സുപ്രധാന പങ്ക് വഹിച്ചെന്ന് കെ.പി.പി നമ്പ്യാർ സ്മാരക പ്രസംഗം നടത്തിയ ഐ.ഇ.ഇ.ഇ ലൈഫ് സീനിയർ മെമ്പർ കോരുത്ത് പി വർഗ്ഗീസ് പറഞ്ഞു.