psc
പി.എസ്.സി

തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിൽ കാറ്റഗറി നമ്പർ 252/17 പ്രകാരം വിജ്ഞാപനം ചെയ്ത മെഷീനിസ്റ്റ്, വ്യവസായ വാണിജ്യ വകുപ്പിൽ കാറ്റഗറി നമ്പർ 125/18 പ്രകാരം വിജ്ഞാപനം ചെയ്ത ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ, ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 128/18 പ്രകാരം വിജ്ഞാപനം ചെയ്ത ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് 2, എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 277/18, 278/18 പ്രകാരം വിജ്ഞാപനം ചെയ്ത കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും), ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 42/19, 43/19 പ്രകാരം വിജ്ഞാപനം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2-എൻ.സി.എ. എസ്.ഐ.യു.സി. നാടാർ (ഇടുക്കി), ഹിന്ദുനാടാർ (ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്), കേരള സംസ്ഥാന കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 64/19 പ്രകാരം വിജ്ഞാപനം ചെയ്ത സിസ്റ്റം അനലിസ്റ്റ്, വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 597/17 പ്രകാരം വിജ്ഞാപനം ചെയ്ത ജൂനിയർ ഇൻസ്ട്രക്ടർ (ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ) (പട്ടികജാതി/പട്ടികവർഗം), കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 538/17 പ്രകാരം വിജ്ഞാപനം ചെയ്ത സിസ്റ്റം അനലിസ്റ്റ് (പട്ടികവർഗം), വ്യവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 595/17 പ്രകാരം വിജ്ഞാപനം ചെയ്ത ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്സ് അപ്ലെയിൻസസ്) (പട്ടികജാതി/പട്ടികവർഗം) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു.


സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

എല്ലാ ജില്ലകളിലും വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 280/18, 281/18 പ്രകാരം വിജ്ഞാപനം ചെയ്ത ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും), കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 207/18 പ്രകാരം വിജ്ഞാപനം ചെയ്ത ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ കാറ്റഗറി നമ്പർ 132/18 പ്രകാരം വിജ്ഞാപനം ചെയ്ത സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, തിരുവനന്തപുരം ആയുർവേദ കോളേജിൽ കാറ്റഗറി നമ്പർ 266/18 പ്രകാരം വിജ്ഞാപനം ചെയ്ത, സ്റ്റാഫ് നഴ്സ് (അലോപ്പതി), കേരള വാട്ടർ അതോറിട്ടിയിൽ കാറ്റഗറി നമ്പർ 84/18 പ്രകാരം വിജ്ഞാപനം ചെയ്ത ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികകളിൽ സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.


റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും

ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ കാറ്റഗറി നമ്പർ 83/18 പ്രകാരം വിജ്ഞാപനം ചെയ്ത ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2/ ഓവർസീയർ ഗ്രേഡ് 2 (സിവിൽ), കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിൽ, കാറ്റഗറി നമ്പർ 19/15, 20/15 പ്രകാരം വിജ്ഞാപനം ചെയ്ത, ഡിവിഷണൽ അക്കൗണ്ടന്റ് (എൻ.സി.എ.- പട്ടികജാതി/പട്ടികവർഗം) തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും


അഭിമുഖം

ഇടുക്കി, പാലക്കാട് ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ, കാറ്റഗറി നമ്പർ 112/19 പ്രകാരം വിജ്ഞാപനം ചെയ്ത നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികകളിൽ അഭിമുഖം നടത്തും.


ക്ഷമതാ പരീക്ഷ

എക്‌സൈസ് വകുപ്പിൽ കാറ്റഗറി നമ്പർ 62/18, 63/18, 64/18, 65/18 പ്രകാരം വിജ്ഞാപനം ചെയ്ത സിവിൽ എക്‌സൈസ് ഓഫീസർ എൻ.സി.എ.-(ഒ.ബി.സി, വിശ്വകർമ്മ -കൊല്ലം, എസ്.ഐ.യു.സി. നാടാർ -പത്തനംതിട്ട, പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ - എറണാകുളം) ക്ഷമതാ പരീക്ഷ നടത്തും.