സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി (2008 സ്‌കീം), കമ്പൈൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് റഗുലർ (2018 സ്‌കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ (ഇ.ജെ VII) 2020 14 മുതൽ 18 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.ടെക് സപ്ലിമെന്ററി (2013 സ്‌കീം, നവംബർ 2019) പരീക്ഷയുടെ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് ഫലം വെബ്‌സൈറ്റിൽ.
2018-2019 ബാച്ച് (സി.എസ്.എസ്) എം.ഫിൽ തമിഴ്, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, ബയോകെമിസ്ട്രി, ജനിറ്റിക്സ് ആൻഡ് ജീനോമിക്സ്, 2017-2019 ബാച്ച് (സി.എസ്.എസ്) എം.ടെക് ഇല്‌ക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്‌ടോ ഇലക്‌ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2015 സ്‌കീം) (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.സി.എ റെഗുലർ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിർണയ ക്യാമ്പ്
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ/ബി.എസ്.സി/ബി.കോം കരിയർ റിലേറ്റഡ് പരീക്ഷകളുടെ മൂല്യനിർണയം ആരംഭിക്കുന്നതിനാൽ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ സി.ബി.സി.എസ്.എസ് കോഴ്സിന്റെ റഗുലർ ക്ലാസുകൾ 17 നും കരിയർ റിലേറ്റഡ് (സിആർ) കോഴ്സിന്റെ റഗുലർ ക്ലാസുകൾ 18 നും റദ്ദ് ചെയ്യും. റഗുലർ ക്ലാസുകൾ റദ്ദ് ചെയ്ത ദിവസങ്ങളിലെ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.