കുണ്ടറ: കുമ്പളം പാവട്ടുമൂല സെന്റ് സെബാസ്റ്റ്യൻ കുരിശടിക്കു സമീപത്തെ പുരയിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാന്ത്രിക്കൽ കളിലുവിള പുത്തൻ വീട്ടിൽ ഫ്രാൻസിസിന്റെ മകൻ സീനുവാണ് (42) മരിച്ചത്.മത്സ്യത്തൊഴിലാളിയാണ്. സഹോദരി സീനയുടെ വീട്ടിൽ പെരുനാൾ കൂടാൻ എത്തിയതായിരുന്നു .പെരുന്നാളിനോടനുബന്ധിച്ച് ഞായറാഴ്ച രാത്രി ഗാനമേളക്കിടെ ഇയാൾ ചിലരുമായി വാക്കുതർക്കവും ഏറ്റുമുട്ടലും ഉണ്ടായി.ഇന്നലെ രാവിലെ 8 മണിയോടെ കുരിശടിക്കു സമീപം സ്വകാര്യ വ്യക്തിയുടെ താഴ്ചയിലുള്ള പുരയിടത്തിലാണ് മൃതദേഹം കണ്ടത്.കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. പെരുനാളുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മ ആഗ് നസ്. അവിവാഹിതനായിരുന്നു.