തിരുവനന്തപുരം: ചെമ്പഴന്തി ആനന്ദേശ്വരം ഭഗത്‌സിംഗ് ഗ്രന്ഥശാല സൗജന്യമായി നിർമ്മിച്ച് നൽകുന്ന തുണി സഞ്ചികളുടെ വിതരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൗൺസിലർ കെ.എസ്. ഷീലക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ്, സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.പി. ഗോപകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സി. അനിൽകുമാർ, ഗ്രന്ഥശാലാ ഭാരവാഹികളായ എസ്.ഗോപാലകൃഷ്ണൻ നായർ, വി.എസ്. ശ്രീജിത് തുടങ്ങിയവർ പങ്കെടുത്തു.