നെടുമങ്ങാട്: അഖിലേന്ത്യ കിസാൻസഭ അരുവിക്കര ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അയിരൂപ്പാറ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ഭാസിക്കുട്ടി നായരുടെ അദ്ധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി ഡോ.എസ്. യോഹന്നാൻ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി അരുവിക്കര വിജയൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു, സി.പി.ഐ ലോക്കൽ സെക്രട്ടറി കളത്തറ മധു, ഷിജു മരങ്ങാട്, അഡ്വ. ശ്രീലാൽ, എൻ. ബാലചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഭാസിക്കുട്ടി നായർ (പ്രസിഡന്റ്), എൻ. ബാലചന്ദ്രൻ നായർ, ശാരദ (വൈസ് പ്രസിഡന്റുമാർ), ഡോ.എസ്. യോഹന്നാൻ (സെക്രട്ടറി), ചന്ദ്രശേഖരൻ നായർ, അംബികകുമാരി (ജോയിന്റ് സെക്രട്ടറിമാർ), അബൂബക്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.