disa

വെള്ളനാട്:വെള്ളനാട് ദിശയുടെ 2019 ലെ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാന രചയിതാവുമായ കെ.ജയകുമാർ ലതികയ്ക്ക് സമ്മാനിച്ചു. ചടങ്ങിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മേധാവിയും എഴുത്തുകാരനുമായ ഡോ.ബി.പത്മകുമാർ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ദ്ധനും പ്രഭാഷകനുമായ ഡോ.അരുൺ.ബി.നായരും പ്രഭാഷണം നടത്തി.ദിശ പ്രസിഡന്റ് ബൈജു അദ്ധ്യക്ഷത വഹിച്ചു.പിന്നണി ഗായകൻ ശ്രീറാം,2018 ലെ ദിശാ പുരസ്കാര ജേതാവ് ദേവി കിരൺ,സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.ദിശയുടെ പ്രവർത്തകരായ രാകേഷ് രാജൻ, വെള്ളനാട് മോഹനൻ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോഷർ ഷിപ്പുകൾ കൃഷ്ണപ്രിയ, എസ്.അഞ്ജന,എസ്.എസ്.അവനി,എസ്.എച്ച്.ഷെഹനാസ്.വി.ആർ. വന്ദന എന്നിവർക്ക് സമ്മാനിച്ചു.