malayinkil

മലയിൻകീഴ് :പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ആനന്ദ് കണ്ണശ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീദേവി,പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു.പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് അരികിലെത്തിക്കുന്ന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ പദ്ധതി പ്രകാരമാണ് പുസ്തകോത്സവം ഒരുക്കിയത്.തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം നടത്തും.പുസ്തകോത്സവം ഇന്ന് സമാപിക്കും.