തിരുവനന്തപുരം :അഖിലേന്ത്യാ കിസാൻസഭ കടകംപള്ളി ലോക്കൽ സമ്മേളനം വെൺപാലവട്ടം തണ്ണിച്ചാൻ വസതിയിൽ നടന്നു.എൻ.വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ കിസാൻസഭ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി തുണ്ടത്തിൽ അജി,അജിത് കുമാർ,ബി.കുട്ടൻ,പ്രജീഷ് ബാബു എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എൻ.വിശ്വംഭരൻ (പ്രസിഡന്റ്),സുധാകരൻ (വൈസ് പ്രസിഡന്റ്),ബി. കുട്ടൻ (സെക്രട്ടറി),മഞ്ജുള (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.