
കൊട്ടാരക്കര: മനോദൗർബല്യമുള്ള മകന്റെ ഇടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കലയപുരം തൃക്കപാലേശ്വരം സന്ധ്യാമന്ദിരത്തിൽ ബാലനാചാരി(77) മരിച്ചു. മകൻ സൂരജാണ് (35) പിതാവിനെ നാലുദിവസം മുമ്പ്
ചുടുകട്ട കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാൽ ഉടൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാത്രിയോടെ മരണം സംഭവിച്ചു. സംഭവദിവസം തന്നെ സൂരജിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റുചെയ്തിരുന്നു. ബാലനാചാരിയും മകൻ സൂരജും തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. സൂരജ് എട്ടുവർഷമായി ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൂരജ് ഇപ്പോൾ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ്.