പെരിങ്ങമ്മല :പെരിങ്ങമ്മല ആപ്കോസ്, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷീരകർഷകരുടെ ബോധവത്കരണ സെമിനാർ നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരിയുടെ അദ്ധ്യക്ഷതയിൽ ഷാ ആഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ മികച്ച ക്ഷീരകർഷകരെ ആദരിച്ചു.ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.റീജാ ഷെനിൽ,സിന്ധുകുമാരി,മൈലക്കുന്ന് രവി,എ.അബ്ദുൽ റഷീദ്, വി.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.പശുവളർത്തൽ എങ്ങനെ ലാഭകരമാക്കാം എന്ന വിഷയത്തിൽ ഡോ.പ്രിയ കെ.നായരും,രോഗപ്രതിരോധ മാർഗങ്ങൾ എന്ന വിഷയത്തിൽ ഡോ.പി.ജി ബിനോദും ക്ലാസ് നയിച്ചു.