നെയ്യാറ്റിൻകര:അവണാകുഴി പ്രബോധിനി ഗ്രന്ഥശാലാ വാർഷികവും പ്രൊഫഷണൽ നാടക മത്സരവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ പ്രസി‌ഡന്റ് വെൺപകൽ ഗണേശ് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.വി.എൻ.മുരളി,ജി.എൽ രാജഗോപാൽ,എസ്.എസ് സുനിതാറാണി, ആർ.വസന്ത എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം എ.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.വി.പി.സുനിൽകുമാ‌‌ർ,അവണാകുഴി സർവീസ് സഹകണ ബാങ്ക് പ്രസിഡന്റ് കെ.സോമൻ,വെൺപകൽ ചന്ദ്രമോഹനൻ,ദേവൻ നെല്ലിമൂട്,സജിസോപാനം എന്നിവർ പ്രസംഗിച്ചു.കെ.ജയകുമാർ സ്വാഗതവും അവണാകുഴി വിജയൻ നന്ദിയും പറഞ്ഞു.