stu

തിരുവനന്തപുരം: 11-ാം ശമ്പള കമ്മിഷൻ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ സാഹചര്യത്തിൽ ജീവനക്കാർക്ക് അടിയന്തരമായി ഇടക്കാലാശ്വാസം അനുവദിക്കണമെന്നും കുടിശികയുള്ള രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കണമെന്നും സ്റ്രേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എം. ഫസലുദ്ദീൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പോത്തൻകോട് റാഫി, നസിം ഹരിപ്പാട്, എം. നിഷാദ്, വട്ടപ്പാറ ശ്രീകുമാർ, കുളത്തൂർ ഷെഫീഖ്, എസ്.എൻ.പുരം നൗഷാദ്, ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.