sreekuttan

വെള്ളനാട്:മോട്ടോർ ബൈക്കപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 17കാരൻ മരിച്ചു.വെള്ളനാട് ചാങ്ങ ഇലഞ്ഞിമൂട് ശ്രീക്കുട്ടി ഭവനിൽ മനോജ്-ഷീബ ദമ്പതികളുടെ മകൻ ശ്രീക്കുട്ടൻ(17)ആണ് മരിച്ചത്.ഇക്കഴിഞ്ഞ 11ന് രാവിലെ 9ന് വെള്ളനാട് നിന്ന് ബൈക്കിൽ വീട്ടിലേക്കുവരുന്ന വഴി വെള്ളൂർപ്പാറ വച്ച് ബൈക്ക് തെന്നി വീഴുകയായിരുന്നു .തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ വൈകിട്ടോടെ മരണം സംഭവിച്ചു. ഇന്ന് സംസ്ക്കരിക്കും.രണ്ട് സഹോദരിമാരുണ്ട്.